24 December Tuesday
അനിശ്ചിതത്വത്തിന്‌ പരിഹാരമായില്ല

ജില്ലാ മെഡിക്കൽ ഓഫീസിൽ രണ്ട്‌ ‘ഡിഎംഒ’

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024
 
കോഴിക്കോട്
സ്ഥലംമാറ്റ ഉത്തരവിലെ അനിശ്ചിതത്വത്തെ തുടർന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസിൽ തിങ്കളാഴ്‌ച രണ്ട്‌ ‘ഡിഎംഒ’മാർ. സ്ഥലംമാറ്റത്തിനെതിരെ അ ഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെത്തിയ മുൻ ഡിഎം ഒ ഡോ. എൻ രാജേന്ദ്രനും സ്ഥലംമാറിയെത്തിയ ഡോ. ആശാദേവിയുമാണ്‌ പദവി കൈവിടാതെ പകൽ മൂന്നുമുതൽ ഡിഎംഒമാരായി മുഖാമുഖം ഓഫീസിൽ ഇരുന്നത്‌. 
കഴിഞ്ഞ 9നാണ്‌ ഡിഎംഒ ആയിരുന്ന ഡോ. എൻ രാജേന്ദ്രനെ അഡീഷണൽ ഡയറക്ടറായി തിരുവനന്തപുരത്തേക്കും എറണാകുളം ഡിഎംഒ ആയ ഡോ. ആശാദേവിയെ കോഴിക്കോട്ടേക്കും സ്ഥലംമാറ്റിയത്‌. ഡോ. ആശാദേവി 10ന് ചുമതല ഏറ്റെടുത്തു. എന്നാൽ ഡോ. രാജേന്ദ്രൻ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് 12ന് സ്ഥലം മാറ്റത്തിന് സ്റ്റേ വാങ്ങി. ഡോ. ആശാദേവി തിരുവനന്തപുരത്ത് ഔദ്യോഗിക കോൺഫറൻസിൽ  പങ്കെടുക്കാൻ പോയപ്പോൾ 13ന് ഡോ. എൻ രാജേന്ദ്രൻ സ്‌റ്റേ ഉത്തരവുമായെത്തി സ്വയം ചുമതലയേൽക്കുകയായിരുന്നു. 
തുടർന്ന്‌ ഡോ. ആശാദേവി ട്രിബ്യൂണലിനെ സമീപിച്ച്‌ സ്റ്റേ റദ്ദാക്കി ഉത്തരവുമായി  ഉച്ചയോടെ സിവിൽ സ്റ്റേഷനിൽ എത്തി. എന്നാൽ ചുമതല കൈമാറാൻ ഡോ. രാജേന്ദ്രൻ തയ്യാറാകാത്തതോടെ ഡോ. ആശാദേവി രജിസ്റ്ററിൽ ഒപ്പിട്ട് സ്വയം ചുമതലയേറ്റു. ഡിഎംഒ‍യുടെ കാബിനിൽ ഡോ. എൻ രാജേന്ദ്രന് മുന്നിലെ സീറ്റിൽ ഇരിക്കുകയും ചെയ്തു. വൈകിട്ടും പ്രശ്നത്തിന് പരിഹാരമാകാത്തതോടെ ജീവനക്കാരും ആശങ്കയിലായിരിക്കുകയാണ്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top