19 December Thursday

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി പഠിക്കാൻ എൻആർഒ സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ എത്തിയ എൻആർഒ പഠനസംഘത്തിന് കുന്നമംഗലം കമ്യൂണിറ്റി ഹാളിൽ നൽകിയ സ്വീകരണം

കുന്നമംഗലം 
ജില്ലയിൽ വിജയകരമായ രീതിയിൽ നടന്നുവരുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയെക്കുറിച്ച് പഠിക്കാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെട്ട നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ പഠനസംഘം ജില്ലയിലെത്തി. ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി കുടുംബശ്രീ മാതൃകകൾ പരിചയപ്പെടുത്താനും നടപ്പാക്കാനും കേന്ദ്രസർക്കാർ കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനവുമായി ചേർന്ന് രൂപംനൽകിയതാണ് എൻആർഒ.
കുന്നമംഗലം കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബ്ലോക്ക്തല റിവ്യൂ മീറ്റിങ്ങിലേക്കാണ് പഠനസംഘമെത്തിയത്. അഹമ്മദാബാദിൽനിന്നുമുള്ള പലക് ശ്രീവാസ്തവ, ഹരിയാനയിൽനിന്നുമുള്ള ചവി സാഗർ, മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന തൃശൂരിൽ നിന്നുമുള്ള സാവിത്രി തുടങ്ങിയവർ സംഘത്തിലുണ്ട്. അഞ്ചുദിവസം സംഘം ജില്ലയിലുണ്ടാകും. ഷോംഷോപ്പ് പദ്ധതി ഓഫീസ് സന്ദർശനം, വിവിധ ഉൽപ്പാദന യൂണിറ്റുകൾ സന്ദർശിക്കൽ, ഹോംഷോപ്പ് ഉടമകളുമായി വീടുകയറൽ തുടങ്ങി വിവിധ പഠന പ്രവർത്തന പരിപാടികൾ സംഘം ആസൂത്രണം ചെയ്തിട്ടുണ്ട്.
കുന്നമംഗലം കമ്യൂണിറ്റി ഹാളിൽ നടന്ന സ്വീകരണ പരിപാടിയിൽ ഹോംഷോപ്പ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പ്രസാദ് കൈതക്കൽ, സതീശൻ സ്വപ്നക്കൂട്, നിരഞ്ജൻ ബാലകൃഷ്ണൻ, രേഷ്മ അരുൺ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top