22 November Friday

മഴ: കെഎസ്ഇബിക്ക് 
നഷ്ടം 7 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
സ്വന്തം ലേഖകൻ
കോഴിക്കോട് 
കാലവർഷത്തിൽ വൈദ്യുതി വിതരണ സംവിധാനത്തിന് വൻ നാശനഷ്ടം. കെഎസ്ഇബി കോഴിക്കോട്, വടകര സർക്കിളുകളിലായി ജൂൺ ഒന്ന് മുതൽ  ജൂലൈ  22 വരെ ഏഴ് കോടിയുടെ നാശനഷ്ടമുണ്ടായി. രണ്ട് ലക്ഷത്തോളം ​ഗാര്‍ഹിക വാണിജ്യ ഉപഭോക്താക്കളെ ബാധിച്ചു. 2375 ലോ ടെൻഷൻ പോസ്റ്റുകൾ, 295 11 കെവി വൈദ്യുതി പോസ്റ്റുകൾ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്ടറുകൾ നശിച്ചു. 5686 ലോ ടെൻഷൻ ലൈനുകൾ, 437 ട്രാന്‍സ്ഫോര്‍മറുകൾ എന്നിവക്കും നാശമുണ്ടായി. 
 
സർക്കിൾതല 
കൺട്രോൾ റൂമുകൾ
വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക തകരാറുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ ആരംഭിച്ചു. അതത് സർക്കിൾ പരിധിയിലെ ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പറിൽ പരാതി അറിയിക്കാം. 
ജീവനക്കാർ കുറവുള്ളിടത്ത്‌ മറ്റു മേഖലകളിൽനിന്ന്‌ പുനർവിന്യസിക്കാനും ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കാനും നടപടി സ്വീകരിച്ചു. വേണ്ടയിടങ്ങളിൽ ആവശ്യമായ ഉപകരണങ്ങളും നിർമാണ സാമഗ്രികളും സമയബന്ധിതമായി എത്തിക്കും. 
 
അപകടങ്ങൾ അറിയിക്കണം
വൈദ്യുതി സംബന്ധമായ അപകടമോ സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ  അതത് സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണം. പരാതികളറിയിക്കാൻ 1912, 9496001912 എന്നീ നമ്പരുകളിലും വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വാട്സ്‌ആപ് സന്ദേശവും അയക്കാം. പരിഹാരം വൈകിയാൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ 9633088900 എന്ന നമ്പരിലേക്ക് വാട്സ്‌ആപ്പിലൂടെ പരാതിപ്പെടാം. കൺട്രോൾ റൂം നമ്പർ കോഴിക്കോട്: 9846010692, വടകര:9496010849.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top