താമരശേരി
താമരശേരി പഞ്ചായത്ത് ഭരണസമിതിയുടെ കെട്ടുകാര്യസ്ഥതക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് താമരശേരി പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. 27ന് താമരശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സത്യഗ്രഹ സമരത്തിന്റെ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. രാവിലെ വട്ടക്കൊരു അങ്ങാടിയിൽനിന്ന് ആരംഭിച്ച ജാഥ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് അധ്യക്ഷനായി.
വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിക്കുന്ന യൂസർഫീ കൊള്ളയടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, ജലജീവൻ പദ്ധതിയുടെ പേരിൽ വെട്ടിപ്പൊളിച്ച റോഡുകൾ പുനഃസ്ഥാപിക്കുക, എൽഡിഎഫ് അംഗങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ടി കെ അരവിന്ദാക്ഷൻ, പി ഉല്ലാസ് കുമാർ, പി സി അബ്ദുൾ അസീസ്, കണ്ടിയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് ജാഥ അണ്ടോണയിൽ സമാപിച്ചു. ജാഥാ ക്യാപ്‌റ്റൻ എ പി സജിത്ത്, വൈസ് ക്യാപ്‌റ്റൻ പി ഉല്ലാസ് കുമാർ, ടി കെ അരവിന്ദാക്ഷൻ, സി കെ വേണുഗോപാൽ, എം എം സലിം, പി സി എ റഹീം, എ പി മുസ്തഫ, പി ബിജു, പി വിനയകുമാർ, കെ കെ കുര്യൻ, വി കുഞ്ഞിരാമൻ, എം വി യുവേഷ് കുമാർ, വി എം വള്ളി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..