21 December Saturday

കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

താമരശേരി
കേരള ഗവ. നഴ്സസ് അസോസിയേഷൻ  67ാ–-ാമത് ജില്ലാ സമ്മേളനം വ്യാപാരഭവൻ ഹാളിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി പി  സ്മിത അധ്യക്ഷയായി. ടി സജിത്ത് കുമാർ, കെ സതീഷ്ബാബു, എ ബിന്ദു, ലില്ലി ജെയിംസ് എന്നിവർ സംസാരിച്ചു. കെ ബാബു സ്വാഗതവും പി റെജിന നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ ഉദ്ഘാടനംചെയ്തു.  ഷീജ പി ജോയ് അധ്യക്ഷയായി. ടി കെ ശാന്തമ്മ, സി റെമി എന്നിവർ സംസാരിച്ചു. വൈകിട്ട്‌  പ്രകടനത്തിനുശേഷം ചേർന്ന പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനംചെയ്തു. കെ സിന്ധു അധ്യക്ഷയായി. എൻ ബി സുധീഷ് കുമാർ, കെ പി ഷീന എന്നിവർ സംസാരിച്ചു. എ ടി മഹിജ നന്ദി പറഞ്ഞു. 
    ഭാരവാഹികൾ: കെ സിന്ധു (പ്രസിഡന്റ്), കെ റീജ, എം ആർ പുഷ്പലത (വൈസ് പ്രസിഡന്റുമാർ), പി  പ്രജിത്ത് (സെക്രട്ടറി), എൻ പി വിനീത്, എ ടി  മഹിജ (ജോയിന്റ് സെക്രട്ടറിമാർ), കെ കെ സജിത (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top