26 December Thursday

നിർത്തിയിട്ട ബസിന് പിറകിൽ 
ലോറിയിടിച്ച് 11 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

അപകടത്തിൽപ്പെട്ട ബസ് സമീപത്തെ കടയിലേക്ക്‌ ഇടിച്ചുകയറിയ നിലയിൽ

 

അത്താണിക്കൽ
കല്ല് കയറ്റി പോവുകയായിരുന്ന ലോറി നിർത്തിയിട്ട ബസിന് പിറകിലിടിച്ച് വഴിയരികിൽ നിന്നവരുൾപ്പെടെ 11 പേർക്ക് പരിക്ക്. അത്താണിക്കൽ ബീച്ചിൽ വ്യാഴം വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. സാരമായി പരിക്കേറ്റ വെസ്റ്റ്ഹിൽ തൈക്കൂട്ടം പറമ്പിൽ അക്ബർ (49), വെസ്റ്റ്ഹിൽ മൂസാമ്പിക്കണ്ടി മനേഷ് (40) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ആറുപേരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേർ പരിക്ക് നിസ്സാരമായതിനാൽ വീട്ടിലേക്ക് മടങ്ങി. പുതിയാപ്പയിൽനിന്ന് നഗരത്തിലേക്ക് സർവീസ് നടത്തുകയായിരുന്ന സിറ്റി ബസ് അത്താണിക്കൽ ബീച്ചിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയപ്പോൾ കണ്ണൂർ ഭാഗത്ത് നിന്ന് ചെങ്കല്ല് കയറ്റിവന്ന ലോറി പിറകിൽ ഇടിക്കുകയായിരുന്നു. 
ഇടിയുടെ ആഘാതത്തിൽ മുന്നോട്ടുനീങ്ങിയ ബസ്‌ വഴിയരികിലുണ്ടായിരുന്നവരെയും ഇരുചക്രയാത്രക്കാരായ 2 പേരെയും ഇടിച്ച് തെറിപ്പിച്ച്‌ ഫുട്പാത്തിലൂടെ ആളില്ലാത്ത കടയിൽ ഇടിച്ചുകയറി. രണ്ട് ഇരുചക്രവാഹനങ്ങൾ ബസിനടിയിൽപ്പെട്ട്‌ തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top