22 December Sunday

ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

എഫ്എസ്ഇടിഒ നേതൃത്വത്തിൽ കോഴിക്കോട്‌ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം

 

കോഴിക്കോട്  
ജീവനക്കാർക്ക് ക്ഷാമാശ്വാസം അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ല–-താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിക്കോട്‌ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്കുമാർ, ജില്ലാ പ്രസിഡന്റ് കെ എൽ സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു.
വടകര താലൂക്കിൽ കെഎസ്ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ നിഷ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ ഹനീഷ് സംസാരിച്ചു. കൊയിലാണ്ടി താലൂക്കിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ബാബു ഉദ്ഘാടനംചെയ്തു. ഡോ. രഞ്ജിത്ത് ലാൽ, കെ മിനി എന്നിവർ സംസാരിച്ചു. താമരശേരി താലൂക്കിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി സി ഷീന ഉദ്ഘാടനംചെയ്തു. വി കെ സജില, പി ഷീജ, ജോയി, ബാൽരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top