കോഴിക്കോട്
ലഹരി ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ ബോധവൽക്കരണവുമായി കോഴിക്കോട് സിറ്റി പൊലീസും സോഷ്യൽ പൊലീസിങ് ഡിവിഷനും. ‘നോ നെവർ’ എന്ന പേരിൽ ഒരു വർഷം നീളുന്ന ബോധവൽക്കരണമാണ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെ പൊലീസ് ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടും ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായാണ് കൂടുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾക്കിടയിലും പൊതുസമൂഹത്തിലും ബോധവൽക്കരണം ശക്തമാക്കുന്നത്. ക്ലാസുകൾ, സമൂഹമാധ്യമം, പത്രമാധ്യമങ്ങൾ, എഫ്എം റേഡിയോ എന്നിവയിലൂടെയുള്ള പ്രചാരണം, നാടകം, സ്കിറ്റ്, നൃത്തരൂപങ്ങൾ, രചനാമത്സരം, മാരത്തൺ, ക്വിസ്, കലാ കായിക മത്സരം എന്നിവയിലൂടെ ലഹരിവിരുദ്ധ സന്ദേശം പൊതുജനങ്ങളിലെത്തിക്കും. നോ നെവർ പരിപാടി തിങ്കൾ പകൽ മൂന്നിന് ബീച്ച് ഓപ്പൺ സ്റ്റേജ് പരിസരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..