കോഴിക്കോട്
ക്രിസ്‌മസ് പങ്കുവയ്ക്കലിന്റെ വലിയ ഉത്സവമാണെന്നും സ്‌നേഹം പങ്കുവയ്ക്കുമ്പോഴാണ് സന്തോഷവും സമാധാനവും വർധിക്കുന്നതെന്നും കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. കലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷ പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം അംഗീകരിച്ചും സ്‌നേഹം പങ്കുവച്ചും നാം ഒരുമിച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
രൂപതാ കൊയർ ഗ്രൂപ്പിന്റെ കലാപരിപാടികൾ, കേക്ക് മുറിക്കൽ, കേക്ക് വിതരണം, ക്രിസ്‌മസ് വിരുന്ന് എന്നിവയും ഒരുക്കി. പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷനായി. കോഴിക്കോട് രൂപത വികാരി ജെൻസൺ പുത്തൻവീട്ടിൽ, പിആർഡി ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, കമാൽ വരദൂർ, എം ഫിറോസ്ഖാൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത് സ്വാഗതവും ജോ. സെക്രട്ടറി പി വി ജോഷില നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..