25 December Wednesday

ഫർണിച്ചർ നിർമാണ 
യൂണിറ്റിന് തീപിടിച്ചു: 
75 ലക്ഷം രൂപയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

വേളം പെരുവയലിൽ തീപിടിത്തത്തിൽ കത്തിനശിച്ച മലനാട് വുഡ് ഇൻഡസ്ട്രീസ്

 

വേളം
വേളം പഞ്ചായത്തിലെ പെരുവയലിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് കത്തിനശിച്ചു. പെരുവയൽ അങ്ങാടിയിൽ പ്രവർത്തിക്കുന്ന മലനാട് വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് ചൊവ്വ പുലർച്ചെ മൂന്നോടെ തീപിടിത്തമുണ്ടായത്. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പേരാമ്പ്ര മരുതേരി സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 
വലിയതോതിലുള്ള തീപിടിത്തമാണ് ഉണ്ടായത്. സ്ഥാപന
ത്തിൽനിന്ന്‌ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസി വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം ഫയർ സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റും പേരാമ്പ്രയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങളും മൂന്നര മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
നാട്ടുകാരുടെയും സേനാംഗങ്ങളുടെയും ഇടപെടൽ തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ഷോർട്ട് സർക്യുട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top