25 December Wednesday

സങ്കൽപ്പത്തിനും യാഥാർഥ്യത്തിനും ഇടയിലെ ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

സീറോ ബാബു ചിത്രത്തോടൊപ്പം

 

സ്വന്തം ലേഖകൻ
വടകര
ബാല്യവും സ്വപ്നങ്ങളും അതിജീവനവുമെല്ലാം പറയുന്ന ചിത്രങ്ങളുമായി സീറോ ബാബു. അക്രിലിക്ക് പെയിന്റിങ്ങിൽ തീർത്ത 20 ചിത്രങ്ങളുമായി വടകര എടോടിയിലെ കചിക ആർട്ട് ഗ്യാലറിയിലാണ്‌ പ്രദർശനം തുടങ്ങിയത്‌. 
കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം സങ്കൽപ്പത്തിന്റെയും യാഥാർഥ്യത്തിന്റെയും ഇടയിലാണ് ചിത്രങ്ങളെല്ലാം. സൺഷൈൻ ത്രോ ദ റൈൻ എന്ന ചിത്രം ജപ്പാനീസ് ചലച്ചിത്ര സംവിധായകൻ അകിരാ കുറസോവയുടെ ഡ്രീംസ്‌ എന്ന സിനിമയിലെ പ്രമേയത്തിൽനിന്ന് രൂപപ്പെട്ട "ദ ക്രൊക്കോഡയിൽ' എന്ന ചിത്രത്തിലൂടെ ഉറങ്ങിക്കിടക്കുന്ന ചിത്രകാരന്റെ അബോധ മനസ്സിൽ സംഭവിക്കുന്നതും ആസ്വാദകന്‌ കാണാം. 
പറമ്പിൽ എൽപി സ്കൂളിൽനിന്ന്‌ പ്രധാനാധ്യാപകനായി വിരമിച്ചശേഷമാണ് ബാബു ചിത്രരചനയിലേക്ക് കടന്നത്. ആദ്യ കൊച്ചിൻ ഫിനാലെയുടെ ദർബാർ ഹാൾ ഉദ്ഘാടനത്തിന് ഇദ്ദേഹത്തിന്റെ ചിത്രം തെരഞ്ഞെടുത്തിരുന്നു. സ്വന്തമായുള്ള ആദ്യ ചിത്രപ്രദർശനമാണ് വടകരയിൽ നടക്കുന്നത്. പ്രദർശനം 27ന് സമാപിക്കും. പാരലൽ കോളേജ് അധ്യാപികയായ ഭാര്യ പ്രസീതയും പ്രോത്സാഹനമായി ഒപ്പമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top