23 December Monday

സൈബർ ആക്രമണത്തിനെതിരെ കർശന നടപടിയെന്ന് മന്ത്രി റിയാസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

അർജുന്റെ കണ്ണാടിക്കലെ വീട്ടിലെത്തിയ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് 
അർജുന്റെ അച്ഛൻ പ്രേമനും മകൻ അയാനുമൊപ്പം

കോഴിക്കോട്
കർണാടകത്തിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന്‌ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.  മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ 
കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരും.  ഷിരൂരിലെ തിരച്ചിൽ ലക്ഷ്യം കാണുംവരെ തുടരണമെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top