24 December Tuesday

നിക്ഷേപരംഗത്ത് വലിയ മാറ്റങ്ങള്‍: 
മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ഹെര്‍ബ്‌സ് ആൻഡ്‌ ഹഗ്‌സിന്റെ കോര്‍പറേറ്റ് ഓഫീസ്‌ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്
 നിക്ഷേപരംഗത്ത് കോഴിക്കോട് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പി രാജീവ്.  ഇപ്പോൾ വലിയ കമ്പനികൾ കേരളത്തിലേക്ക്‌ വരുന്നു. ഒരുകാലത്ത് ശ്മശാനംപോലെ കിടന്ന വ്യവസായ മേഖലകളെല്ലാം ഇപ്പോൾ സമൃദ്ധമായെന്നും മന്ത്രി പറഞ്ഞു. രാമനാട്ടുകര കിൻഫ്രയിൽ ഹെർബ്‌സ് ആൻഡ്‌ ഹഗ്‌സിന്റെ കോർപറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും ഉദ്ഘാടനംചെയ്യുകയായിരുന്നു.
 മാനേജിങ്‌  ഡയറക്ടർ തനൂറ ശ്വേതമനോൻ  അധ്യക്ഷയായി. ജില്ലാ ഇൻഡസ്ട്രീസ് സെന്റർ കോഴിക്കോട് ജനറൽ മാനേജർ രഞ്ജിത്ത്,  ഡയറക്ടർ അബൂബക്കർ,  കെ വി  നിയാസ്, ഡോ. രാജേഷ്, ഡോ. കൊങ്കരസി, ഡോ. ഷിറിൻ, ഡോ. സ്‌നേഹ, ഡോ.അമ്മു, ഡോ. സ്‌നേഹപ്രകാശ് എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ ഹെർബ്‌സ് ആൻഡ്  ഹഗ്‌സ് എന്ന ബ്രാൻഡിലൂടെ സംവരണി പിഗ്മെന്റേഷൻ ക്രീം, സ്‌നാനദ്രവ്യ ഓർഗാനിക് ബാത്ത് സോപ്പ്, ആയൂർസോൾ ഫൂട്ട്ക്രീം ഉൾപ്പെടെ 42 ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും. നിർമാണ യൂണിറ്റ് ബാലുശേരി കെഎസ്ഐഡിസിയിൽ പ്രവർത്തനം ആരംഭിക്കും. ഇതിന് പുറമെ  ഹെർബൽ ഗാർഡൻസും ഫീൽ ഹെർബൽ എക്‌സ്‌പീരിയൻസ് സെന്ററും ഒക്‌ടോബറിൽ പ്രവർത്തനം ആരംഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top