22 December Sunday

സൈനികക്ഷേമ വകുപ്പിലെ 
കരാർവൽക്കരണത്തിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

എൻജിഒ യൂണിയൻ ജില്ലാ സൈനിക ക്ഷേമ ഓഫീസിനുമുമ്പിൽ 
നടത്തിയ പ്രകടനം

കോഴിക്കോട്
കരാർവൽക്കരണത്തിലൂടെ സൈനിക ക്ഷേമവകുപ്പിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി. ജീവനക്കാരുടെ പ്രൊമോഷൻ തസ്‌തികകളായ ജില്ലാ സൈനിക ക്ഷേമ ഓഫീസർ, അഡീഷണൽ ഡയറക്ടർ എന്നിവയിലാണ്‌ കരാർ നിയമനം  അടിച്ചേൽപ്പിക്കുന്നത്‌. ജില്ലാ സൈനിക ക്ഷേമ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ, ഏരിയാ സെക്രട്ടറി യു കെ അജിത്ത്കുമാർ  എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top