കോഴിക്കോട്
ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ ആരിഫ് മൊഹമ്മദ് ഖാൻ പുനർനിയമിച്ചതിനെതിരെ എഫ്എസ്ഇടിഒ മെഡിക്കൽ കോളേജിൽ പ്രകടനം നടത്തി. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെയും സെർച്ച് കമ്മിറ്റി പാനൽ പരിഗണിക്കാതെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ആക്ടിന് വിരുദ്ധവുമായിട്ടാണ് നിയമനം നടത്തിയത്.
കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ രാജീവൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..