തിരുവമ്പാടി
വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തിരുവമ്പാടിയിൽ നടന്ന കൂറ്റൻ റാലി മലയോരത്തിന് ആവേശമായി.
സ്ഥാനാർഥി സത്യൻ മൊകേരിയും എൽഡിഎഫ് മണ്ഡലം നേതാക്കളും നയിച്ച റാലി അനുരാഗ് ഓഡിറ്റോറിയം പരിസരത്തുനിന്നാണ് ആരംഭിച്ചത്. അങ്ങാടി ചുറ്റി മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിന് സമീപത്തുനിന്ന് തിരിച്ച് ബസ് സ്‌റ്റാൻഡ് പരിസരത്ത് സമാപിച്ചു.
നൂറുകണക്കിന് പേർ പങ്കെടുത്ത റാലി വീക്ഷിക്കാൻ റോഡിന് ഇരുവശവും ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. സ്ഥാനാർഥി വോട്ടർമാരെ അഭിവാദ്യംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..