കോഴിക്കോട്
മീഞ്ചന്ത ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്ഐ. വെള്ളിയാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളും ക്ലാസ് പ്രതിനിധികളുൾപ്പെടെയുള്ള സീറ്റുകളിലും എസ്എഫ്ഐ മിന്നും വിജയം നേടി. ഭാരവാഹികൾ: വി യദു രമേശൻ (ചെയർമാൻ), ഹഫീഫ ഹിജ (വൈസ് ചെയർപേഴ്സൺ), സി അഷിൻ ചന്ദ്രൻ (ജനറൽ സെക്രട്ടറി), പവാന പ്രവീൺ (ജോ. സെക്രട്ടറി), തേജ് ലക്ഷ്‌മി (മാഗസിൻ എഡിറ്റർ), ടി കെ വിനായക് (വൈസ് ക്യാപ്റ്റൻ), പി അമൻ (ഫൈൻ ആർട്സ് സെക്രട്ടറി), എസ് നിയാലഷ്മി, എം എ ഗോപിക കൃഷ്ണ (യുയുസി). ഫലപ്രഖ്യാപനത്തിനുശേഷം എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ക്യാമ്പസിൽ ആഹ്ലാദപ്രകടനം നടത്തി. പരിശോധനയ്ക്കായി നാക് സംഘം കോളേജിൽ എത്തിയതിനാലാണ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാതിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..