27 December Friday

സ്റ്റീൽ കലത്തിനുള്ളിൽ തല കുടുങ്ങിയ 
രണ്ടരവയസ്സുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

സ്വന്തം ലേഖകൻUpdated: Tuesday Nov 26, 2024

 

മുക്കം
അടുക്കളയിൽനിന്ന്‌ സ്റ്റീൽ കലത്തിനുള്ളിൽ തല കുടുങ്ങിയ രണ്ടര വയസ്സുകാരിയെ പാത്രം മുറിച്ചുമാറ്റി മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയുടെ തലയിലാണ് തിങ്കൾ രാവിലെ പാത്രം കുടുങ്ങിയത്. 
കുടുങ്ങിയ പാത്രം പുറത്തെടുക്കാൻ വീട്ടുകാരും അയൽവാസികളും ഏറെ നേരം ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്  ജംഷീദ് കുഞ്ഞുമായി മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തി. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കുഞ്ഞിന് പരിക്കേൽക്കാതെ പാത്രം സൂക്ഷ്മമായി മുറിച്ചുമാറ്റി. 
സീനിയർ ഫയർ ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ പി ടി ശ്രീജേഷ്, എം സി സജിത്ത് ലാൽ, എ എസ് പ്രദീപ്‌, വി സലീം, പി നിയാസ്, വൈ പി ഷറഫുദ്ദീൻ എന്നിവർ ചേർന്നാണ്  രക്ഷാപ്രവർത്തനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top