കോഴിക്കോട്
അഞ്ച് ജില്ലകളിലെ 66 ചിത്രകാരന്മാരുടെ സൃഷ്ടികളുമായി ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ഏഴാമത് മൺസൂൺ ആർട്ട് ഫെസ്റ്റ് ചിത്രപ്രദർശനം തുടങ്ങി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സമകാലികരായ ചിത്രകാരന്മാരുടെ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റലേഷനും പ്രദർശനത്തിലുണ്ട്. ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം സുനിൽ അശോകപുരം പ്രദർശനം ഉദ്ഘാടനംചെയ്തു.
പ്രദർശന കോ ഓർഡിനേറ്റർ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. ജോൺസ് മാത്യു, കെ സുധീഷ്, ടി ആർ ഉദയകുമാർ, ഇ സുധാകരൻ, സണ്ണി മാനന്തവാടി, ജ്യോതിചന്ദ്രൻ കാനത്തൂർ, ശ്രീകുമാർ മാവൂർ എന്നിവർ സംസാരിച്ചു.
പൊന്ന്യം ചന്ദ്രൻ, കെ എം ശിവകൃഷ്ണൻ, സുരേഷ് കൂത്തുപറമ്പ്, ദയാനന്ദൻ, ശശികുമാർ കതിരൂർ, പ്രവീൺചന്ദ്രൻ മൂടാടി, ഡോ. പി കെ ഭാഗ്യലക്ഷ്മി, സന്തോഷ് മിത്ര, കെ എം നാരായണൻ, ഗോവിന്ദൻ കണ്ണപുരം, കെ കെ ആർ വെങ്ങര, ജോളി എം സുധൻ, ഷിനോജ് അക്കരപറമ്പ്, കെ ഷരീഫ്, ശ്രീകുമാർ മാവൂർ, ബി എസ് പ്രദീപ് കുമാർ തുടങ്ങിയവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. പകൽ 11 മുതൽ ആറുവരെയാണ് പ്രദർശനം. 28ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..