26 November Tuesday

കൂത്തുപറമ്പ് രക്തസാക്ഷി 
സ്മരണ പുതുക്കി നാട്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024
കോഴിക്കോട്
കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ധീരപോരാളികൾക്ക് അഭിവാദ്യമർപ്പിച്ച് നാട്. പുഷ്‌പനടക്കം കൂത്തുപറമ്പിലെ ആറ്‌ സഖാക്കളുടെ ഉജ്വല സ്മരണ കരുത്തേകുന്ന പോരാട്ടപാതയിലൂടെ യുവത മുന്നോട്ട്. രക്തസാക്ഷി ദിനത്തിന്റെ 30–-ാം വാർഷികമായ തിങ്കളാഴ്ച ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ 3112 യൂണിറ്റുകളിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ജില്ലാകമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ കേന്ദ്ര സെക്രട്ടറിയറ്റ് അം​ഗം ജെയ്ക്ക് സി തോമസ് പതാക ഉയർത്തി. 
ബ്ലോക്ക് കേന്ദ്രങ്ങളിൽ വൈകിട്ട് നടന്ന യുവജന റാലിയിലും പൊതുയോഗത്തിലും ആയിരക്കണക്കിന് യുവതീയുവാക്കൾ പങ്കാളികളായി. ബാലുശേരി ബ്ലോക്കിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷിജുഖാൻ പയ്യോളിയിലും ആർ രാഹുൽ കൊയിലാണ്ടിയിലും എം വിജിൻ എംഎൽഎ ഒഞ്ചിയത്തും യുവജനറാലി ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് (ഫറോക്ക്), ജില്ലാ സെക്രട്ടറി പി സി ഷൈജു (തിരുവമ്പാടി), കെ കെ ദിനേശൻ (നാദാപുരം), എം ഗിരീഷ് (താമരശേരി), സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌ (കുന്നുമ്മൽ) എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ (നരിക്കുനി)  കെ എം സച്ചിൻ ദേവ് എംഎല്‍എ (കോഴിക്കോട് നോർത്ത്), തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ (കോഴിക്കോട് ടൗൺ), കെ എം രാധാകൃഷ്ണൻ (പേരാമ്പ്ര), എ എം റഷീദ് (കുന്നമംഗലം), ടി പി ബിനീഷ് (കക്കോടി), എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ (വടകര), മനോജ് പട്ടന്നൂർ (കോഴിക്കോട് സൗത്ത്) എന്നിവർ ബ്ലോക്കുകളിൽ പരിപാടി ഉദ്ഘാടനംചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top