23 December Monday

‘ജീവനുവേണ്ടി നാടുണർത്തി’ കർഷകത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 കോഴിക്കോട്‌

രാജ്യമാകെ കോവിഡ്‌ പടർന്നുപിടിക്കുമ്പോഴും ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കർഷകത്തൊഴിലാളികളുടെ പ്രതിഷേധം. ‘ജീവനുവേണ്ടി നാടുണർത്തൽ’ പ്രക്ഷോഭത്തിൽ വിവിധ കേന്ദ്രങ്ങളിലായി നിരവധിയാളുകൾ പങ്കെടുത്തു.
ആദായനികുതി അടയ്‌ക്കാത്ത മുഴുവനാളുകൾക്കും കോവിഡ്‌ കാലത്ത്‌ 7500 രൂപ നൽകുക, എഫ്‌സിഐ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം 50 കിലോ വീതം വിതരണംചെയ്യുക, തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ ഒരു കോടി രൂപ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
കോഴിക്കോട്‌ ആദായനികുതി ഓഫീസിന്‌ മുന്നിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ജോ. സെക്രട്ടറി പി ബാബുരാജ്‌, ടൗൺ ഏരിയാ സെക്രട്ടറി എം പി സുരേഷ്‌, എം കെ ഷീബ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ ടി കെ കുഞ്ഞിരാമൻ വടകരയിലും ട്രഷറർ ആർ പി ഭാസ്‌കരൻ താമരശേരിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സജിത ആയഞ്ചേരിയിലും സി ബാലൻ കാവുന്തറയിലും പി സി പുഷ്‌പ പനങ്ങാട്ടും ഉദ്‌ഘാടനംചെയ്‌തു.
കെഎസ്‌കെടിയു മേഖലാ കമ്മിറ്റി എരഞ്ഞിക്കൽ ബസാറിൽ നടത്തിയ സമരം  കെ പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. എൻ ഹസ്സൻ അധ്യക്ഷനായി. കെ ഇസ്മായിൽ, കറ്റടത്ത് നജീബ് എന്നിവർ സംസാരിച്ചു. വെസ്റ്റ്ഹില്ലിൽ  സിഐടിയു ജില്ലാ സെക്രട്ടറി സി പി സുലൈമാൻ ഉദ്ഘാടനംചെയ്തു. വിനോദ്കുമാർ അധ്യക്ഷനായി. കനകൻ സ്വാഗതം പറഞ്ഞു.  തലക്കുളത്തൂരിലെ മുക്കംകടവ്, മുക്കംകടവ് നോർത്ത്, ചെങ്ങോടുമല എന്നിവിടങ്ങളിലും സമരം നടന്നു. എരഞ്ഞിക്കൽ മേഖലാ കമ്മിറ്റി മൊകവൂരിൽ നടത്തിയ സമരം സി വി ആനന്ദകുമാറും അമ്പലപ്പടിയിൽ  വി പി മനോജും ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top