23 December Monday
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്

ചാലിപ്പുഴയിൽ ജലവിസ്മയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

വെള്ളത്തോട് മല്ലിട്ട് കയാക് ക്രോസ് മത്സരത്തിൽ നേപ്പാളിന്റെ ധമൻ സിങ്ങിന്റെ പ്രകടനം ഫോട്ടോ: വി കെ അഭിജിത്

സ്വന്തം ലേഖകൻ
കോടഞ്ചേരി
കോരിച്ചൊരിഞ്ഞ കർക്കടക മഴയിൽ കുത്തിയൊഴുകുന്ന ചാലിപ്പുഴയുടെ ഓളങ്ങളിൽ ആവേശത്തുഴയെറിഞ്ഞ് കയാക്കർമാർ തീർത്ത ജലസാഹസിക വിസ്മയം കായികപ്രേമികളെ ആവേശലഹരിയിലാക്കി. പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിങ്ങിന്റെ രണ്ടാംദിന മത്സരം നടന്ന പുലിക്കയം ചാലിപ്പുഴയുടെ ഇരുകരകളിലും മത്സരം കാണാൻ കനത്ത മഴയെ കൂസാതെ വൻ ജനാവലിയാണ് എത്തിയത്. 
ഒളിമ്പിക് ഇനമായ "കയാക് ക്രോസ്’ പ്രൊഫഷണൽ കാറ്റഗറി പുരുഷ–-വനിതാ വിഭാഗം മത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്. കയാക് ക്രോസ് പുരുഷ–-വനിതാ മത്സരങ്ങൾ പൂർത്തിയായി. 
ശനിയാഴ്‌ച രാവിലെ കയോ ക്രോസ് ഇനത്തിൽ അമച്വർ വിഭാഗം മത്സരങ്ങൾ നടക്കും. പുലിക്കയത്ത് ചാലിപ്പുഴയിൽ തന്നെയാണ് ശനിയാഴ്ചയും മത്സരങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top