19 December Thursday

ആദായനികുതി ഓഫീസിലേക്ക്‌ പ്രവാസി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കേരള പ്രവാസിസംഘം ആദായ നികുതി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ 
സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലിസ് ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്
കേരള വിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച്‌ കേരള പ്രവാസിസംഘം ആദായ നികുതി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ കേരള പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലിസ് ഉദ്‌ഘാടനംചെയ്തു.  മുതലക്കുളത്ത്നിന്ന് ആരംഭിച്ച  പ്രതിഷേധ മാർച്ച് ആദായ നികുതി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. കെ സജീവ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മഞ്ഞക്കുളം നാരായണൻ, സലിം മണാട്ട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി വി ഇഖ്ബാൽ സ്വാഗതവും ട്രഷറർ എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top