15 November Friday

വിലങ്ങാട്: വ്യാപാരികൾക്ക് 20 ലക്ഷം രൂപ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
നാദാപുരം
വിലങ്ങാട് ഉരുൾപൊട്ടലിൽ  കടകൾ  നശിച്ചവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നാം ഘട്ട സഹായമായി 20 ലക്ഷം രൂപ  കൈമാറി. മലവെള്ളപ്പാച്ചിലിൽ 12 കടകൾ പൂർണമായും 20ഓളം കടകൾ ഭാഗികമായും  നശിച്ചിരുന്നു. കടകൾ പൂർണമായി തകർന്നവർക്ക് അടുത്ത ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുമെന്നും വ്യാപാരികൾ പറഞ്ഞു. ഒന്നാം ഘട്ട ധനസഹായ വിതരണത്തോടൊപ്പം മൂന്ന് കടകളുടെ ഉദ്ഘാടനവും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ രാജു അപ്സര നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌  പി കെ ബാപ്പു ഹാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സലിം രാമനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ, വൈസ് പ്രസിഡന്റ്‌ സൽമ രാജു, ഏരത്ത് ഇഖ്ബാൽ, ഫാദർ വിൽസൻ മുട്ടത്തുകുന്നേൽ, ജിജി കെ തോമസ്, അബ്ബാസ് കണേക്കൽ, വിനോയ് തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top