22 November Friday

വയനാട് ടൂറിസം പുനരുജ്ജീവനത്തിന്‌ സെപ്‌തംബറിൽ പ്രത്യേക ക്യാമ്പയിന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
കോഴിക്കോട്‌
വയനാട് ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന്‌ സെപ്‌തംബറിൽ പ്രത്യേക മാസ്‌ ക്യാമ്പയിൻ ആരംഭിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ടൂറിസം വ്യവസായം പഴയ നിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകും. വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേക പ്രചാരണം നടത്തും.
 പ്രകൃതിദുരന്തത്തെ തുടർന്ന്‌ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.
2021ൽ ഇതുപോലെ പ്രചാരണം നടത്തിയതിന്റെ ഫലമായി ബംഗളൂരുവിന്റെ വാരാന്ത്യ ടൂറിസം കേന്ദ്രമായി വയനാട് മാറിയിരുന്നു. ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്.  അത്‌ വലിയ തോതിൽ ബാധിച്ചെന്ന്‌ മന്ത്രി പറഞ്ഞു.
ടൂറിസം അഡീഷണൽ ഡയറക്ടര്‍ പി വിഷ്ണുരാജ്, ജോയിന്റ്‌ ഡയറക്ടര്‍ എസ് സത്യജിത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ടൂറിസം ഓർഗനൈസേഷൻ, ഹാറ്റ്‌സ്, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ, വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, ഓൾ കേരള ടൂറിസം അസോസിയേഷൻ, നോർത്ത് വയനാട് ടൂറിസം അസോസിയേഷൻ, കാരാപ്പുഴ അഡ്വഞ്ചർ ടൂറിസം അസോസിയേഷൻ, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ, മലബാർ ടൂറിസം അസോസിയേഷൻ, മലബാർ ടൂറിസം കൗൺസിൽ, ഡെസ്റ്റിനേഷൻ കോഴിക്കോട്, ഫാം ടൂറിസം, കെടിഎം, സർഗാലയ, മലബാർ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top