19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം

സബ് ജില്ലാ മത്സരം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
 
കോഴിക്കോട്‌
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ –-2024 സീസൺ 13ന്റെ സബ്‌ ജില്ലാതല മത്സരം ബുധനാഴ്‌ച നടക്കും. 17 ഉപജില്ലാ കേന്ദ്രങ്ങളിലാണ്‌ മത്സരങ്ങൾ. രാവിലെ 8.30ന്‌  രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30നാണ്‌ ഉദ്‌ഘാടനം. തുടർന്ന്‌ 10.30ന്‌ മത്സരങ്ങൾ ആരംഭിക്കും. 
സ്‌കൂൾതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ പങ്കെടുക്കുക. ഉപജില്ലാ തലത്തിൽ വിജയിക്കുന്ന ഒന്ന്‌, രണ്ട്‌ സ്ഥാനം നേടിയവർ ഒക്‌ടോബർ 19ന്‌ നടക്കുന്ന  ജില്ലാതല മത്സരത്തിൽ മാറ്റുരയ്ക്കും. എൽപി, യുപി, ഹൈസ്‌കൂൾ, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലാണ്‌ ക്വിസ്‌ മത്സരം. ജേതാക്കൾക്ക്‌ പുറമെ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിയെ പങ്കെടുപ്പിച്ച സ്‌കൂളിനും ഉപഹാരമുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top