22 December Sunday
എയിംസ്: ബാലുശേരിയിൽ 30ന് ബഹുജന കൂട്ടായ്മ

പ്രചാരണ ജാഥയ്ക്ക് ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
 
ബാലുശേരി
എയിംസിനായി ഭൂമിയും അനുബന്ധ സൗകര്യങ്ങളെല്ലാം സംസ്ഥാന സർക്കാർ ഒരുക്കിയിട്ടും അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് ബാലുശേരി നിയോജക മണ്ഡലം കമ്മിറ്റി 30ന് ബാലുശേരിയിൽ സംഘടിപ്പിക്കുന്ന ബഹുജനകൂട്ടായ്മയുടെ പ്രചാരണാർഥം നടത്തിയ മണ്ഡലം ജാഥയ്ക്ക് നാടെങ്ങും ആവേശകരമായ സ്വീകരണം. 
കെ എം സച്ചിൻദേവ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജാഥ കൂരാച്ചുണ്ടിൽ എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷനായി. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തി. കായണ്ണയിലെ സ്വീകരണത്തിൽ രാജഗോപാലൻ അധ്യക്ഷനായി. കൂട്ടാലിടയിൽ പി കെ ഗോപാലനും നടുവണ്ണൂരിൽ എൻ ആലിയും ഉള്ള്യേരിയിൽ കെ ദിവാകരനും അധ്യക്ഷനായി. അത്തോളിയിൽ നളിനാക്ഷൻ കൂട്ടാക്കൂൽ, ബാലുശേരിയിൽ മുസ്തഫ ദാരുകല എന്നിവരും അധ്യക്ഷരായി. എയിംസിന് സ്ഥലം കണ്ടെത്തിയ പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ ഏഴുകണ്ടിയിലും കുറുമ്പൊയിലിലും രണ്ട് സ്വീകരണങ്ങളാണുണ്ടായിരുന്നത്. 
ഏഴുകണ്ടിയിൽ വിജയകുമാർ അധ്യക്ഷനായി. കുറുമ്പൊയിലിൽ നടന്ന സമാപന സമ്മേളനം ആർജെഡി സംസ്ഥാന സെക്രട്ടറി കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. ദേവദാസ് കുറുമ്പൊയിൽ അധ്യക്ഷനായി. കെ കെ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാലീഡർക്ക്‌ പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട് (ബാലുശേരി), വി എം കുട്ടികൃഷ്ണൻ (പനങ്ങാട്), സി എച്ച് സുരേഷ് (കോട്ടൂർ), സി അജിത (ഉള്ള്യേരി), ടി പി ദാമോദരൻ (നടുവണ്ണൂർ) എന്നിവർ സംസാരിച്ചു. 
പി സുധാകരൻ, ടി എം ശശി, ദിനേശൻ പനങ്ങാട്, എൻ കുട്ട്യാലി, കെ എം കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  കിനാലൂരിൽ കെഎസ്ഐഡിസിയുടെ ഉടമസ്ഥതയിലുള്ള 151.58 ഏക്കർ ഭൂമി എയിംസിനായി വിട്ടുനൽകുകയും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാമെന്നും അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ എയിംസ് അനുവദിക്കാൻ തയ്യാറായില്ല. സംസ്ഥാനത്തിന്റെ ഏറെക്കാലമായുള്ള പ്രതീക്ഷയായ എയിംസ്  യാഥാർഥ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് എൽഡിഎഫ് 30ന് ബഹുജന കൂട്ടായ്മ നടത്തുന്നത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top