25 December Wednesday
ഡിജിറ്റല്‍ സംസ്ഥാനം

സമ്പൂര്‍ണ സാക്ഷരരായി വളയവും പെരുമണ്ണയും

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കോഴിക്കോട്‌ 
കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽ ജില്ലയാകാൻ കോഴിക്കോട്. വളയം, പെരുമണ്ണ പഞ്ചായത്തുകൾ ഡിജി കേരളം പദ്ധതിയിലൂടെ നൂറുശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. വളയം പഞ്ചായത്തിൽ 2519 പഠിതാക്കളെയും പെരുമണ്ണ പഞ്ചായത്തിൽ 2543 പഠിതാക്കളെയും സർവേയിലൂടെ കണ്ടെത്തി അവർക്ക് അടിസ്ഥാന ഡിജിറ്റൽ പരിശീലനം നൽകുകയായിരുന്നു. 
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, നാഷണൽ സർവീസ് സ്‌കീം വളന്റിയർമാർ, സാക്ഷരതാ പ്രേരകുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ഡിജി വീക്ക് ക്യാമ്പയിന് 
തുടക്കം
14 വയസ്സിനുമുകളിലുള്ള ജില്ലയിലെ മുഴുവനാളുകളെയും ഡിജിറ്റൽ സാക്ഷരരാക്കാനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഡിജി വീക്ക് ക്യാമ്പയിന് ജില്ലയിൽ വ്യാഴാഴ്‌ച തുടക്കമായി. ഒക്ടോബർ മൂന്നുവരെ നീളുന്ന ക്യാമ്പയിനോടെ ജില്ലയിലെ ഡിജിറ്റൽ സാക്ഷരത 100 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷൻ തലങ്ങളിൽ വിവിധ ഏജൻസികളെ ഉൾപ്പെടുത്തി സർവേ, പരിശീലന പരിപാടികൾ നടപ്പാക്കും.
വീടുകളിൽ സർവേ നടത്തി ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തി അവർക്ക്‌ പരിശീലനം നൽകുന്നതാണ്‌ പദ്ധതി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top