23 December Monday

അർജുന്റെ വീട്‌ 
ടി പി രാമകൃഷ്ണൻ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കണ്ണാടിക്കൽ 
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കണ്ണാടിക്കലിലെ വീട് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ സന്ദർശിച്ചു. അമ്മ ഷീലയെയും ഭാര്യ കൃഷ്‌ണപ്രിയയെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു. അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. 
കേരളം ഇടപെട്ടതിനുശേഷമാണ് കാണാത്തവരെ കണ്ടെത്താൻ സാധ്യമായ പരിശോധന കർണാടക സർക്കാർ നടത്തിയത്. കർണാടക സർക്കാർ അവസാന ഘട്ടത്തിൽ നല്ല ശ്രമം നടത്തി. അർജുന്റെ മൃതദേഹമാണെന്ന് ഉറപ്പുവരുത്തിയശേഷം നാട്ടിലെത്തിക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാർ കർണാടക സർക്കാരിൽ സമ്മർദം ചെലുത്തി. അർജുന്റെ കുടുംബത്തിന് മതിയായ സംരക്ഷണം നൽകാനുള്ള നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷ് കൂടെയുണ്ടായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top