23 December Monday

ചരക്ക് ഗതാഗത പണിമുടക്ക് 
വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

സംയുക്ത ട്രേഡ് യൂണിയൻ - ഉടമ സംഘടനകളുടെ ജില്ലാ കൺവൻഷൻ 
സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്
വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ നാലിന് നടക്കുന്ന ചരക്ക് ഗതാഗത പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ - ഉടമ സംഘടനകളുടെ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. സരോജ് ഭവനിൽ സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനംചെയ്തു. ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ ഷാജി അധ്യക്ഷനായി.
 ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവ്, കബീർ കല്ലേരി (എഐടിയുസി), ഉടമ സംഘടന സംസ്ഥാന  പ്രസിഡന്റ് കെ കെ ഹംസ, മുസ്സമ്മൽ കമ്മേരി (എച്ച്എംഎസ്), കെ പി സനൽകുമാർ (എൽജെഡി), ജോണി എടശേരി, അഡ്വ. സി എം ജംഷീർ (സിഐടിയു) എന്നിവർ സംസാരിച്ചു. എൻ കെ സി ബഷീർ (എസ്ടിയു)  സ്വാഗതവും എം റഷീദ് - (ലോറി ഏജൻസീസ്) നന്ദിയും പറഞ്ഞു.
പണിമുടക്കിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് രാത്രി 12 മുതൽ  ജില്ലയിലെ ലോറി, ടിപ്പർ, മൂന്ന് ചക്ര ഗുഡ്സ്, മണ്ണുമാന്ത്രി യന്ത്രം തുടങ്ങിയവ നിർത്തിവച്ച് പണിമുടക്കും. കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കാനും തിരുമാനിച്ചു. രാവിലെ 9.30ന് എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. വിജയത്തിനായി ജില്ലാ സമരസമിതി രൂപീകരിച്ചു. ഭാരവാഹികൾ: പരാണ്ടി മനോജ് (കൺവീനർ), കെ ഷാജി -(ചെയർമാൻ),  എൻ കെ സി ബഷീർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top