23 December Monday

എഫ്എസ്ഇടിഒ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

എഫ്എസ്ഇടിഒ ധർണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് 
ടി എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് 
ഓൾ ഇന്ത്യ സ്‌റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടത്തി. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. സിവിൽ സ്റ്റേഷനുമുമ്പിൽ നടത്തിയ ധർണ എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എം ഹാജറ ഉദ്ഘാടനംചെയ്തു. കെഎസ്‌ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ, എഫ്എസ്ഇടിഒ ജില്ലാ ട്രഷറർ പി കെ മുരളീധരൻ, ഹംസ കണ്ണാട്ടിൽ, എം ദൈത്യേന്ദ്ര കുമാർ, ആർ എം രാജൻ, പി പി സുധാകരൻ, പി പ്രജിത്ത്, മഹേഷ്, ഷാജു എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ കെ എൻ സജീഷ് നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി സജിത്കുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top