23 December Monday

"തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ’–കെഎസ്ടിഎ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

‘തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ’ വിഷയത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി 
സംഘടിപ്പിച്ച സെമിനാർ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്  
തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ എന്ന വിഷയത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ ഉദ്ഘാടനംചെയ്തു. അഡ്വ. പി എം ആതിര, സംസ്ഥാന എക്സി. കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, സജീഷ് നാരായണൻ, വി പി മനോജ്, ജില്ലാ സെക്രട്ടറി ആർ എം രാജൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ അധ്യക്ഷനായി. വനിതാവേദി കൺവീനർ എം ഷീജ സ്വാഗതവും  ജില്ലാ ജോ. സെക്രട്ടറി പി കെ സജില നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top