21 November Thursday
സ്വാഗതസംഘം രൂപീകരിച്ചു

ബാലസംഘം സംസ്ഥാന സമ്മേളനം 
ഒക്‌ടോബറിൽ കോഴിക്കോട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
ബാലസംഘം ഏഴാം സംസ്ഥാന സമ്മേളനം ഒക്ടോബർ 30, 31 തീയതികളിൽ കോഴിക്കോട്ട് നടക്കും. കുട്ടികളുടെ സംഘടനകളുടെ ആദ്യകാല രൂപമായ ദേശാഭിമാനി ബാലസംഘത്തിന് ജന്മം നൽകിയ കോഴിക്കോട്ട് ആദ്യമായാണ്‌ ബാലസംഘം സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 4000 കേന്ദ്രങ്ങളിൽ കുട്ടികളുടെ കൂട്ടായ്മകൾ ചേരും. 16 ഏരിയകളിലും അനുബന്ധ പരിപാടികളും നടക്കും. ഒക്ടോബർ 27ന്‌ സംസ്ഥാനത്ത്‌ പതാക ദിനം ആചരിക്കും. 14 ജില്ലകളിലെ 450 പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളുടെ സംഘടനകളുടെ ഭാരവാഹികളും ഉൾപ്പെടെ 480 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുക.
സാഹിത്യ നഗരത്തിൽ സംസ്ഥാന സമ്മേളനം ചരിത്ര വിജയമാക്കാൻ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ടി സപന്യ അധ്യക്ഷയായി. സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് പരിപാടി വിശദീകരിച്ചു. പി മോഹനൻ, കെ കെ ലതിക, എം പ്രകാശൻ, അഡ്വ. എം രൺദിഷ്, എം ഗിരിഷ്, പി നിഖിൽ, കെ ദാമോദരൻ, മീര ദർശക്, സി വിജയകുമാർ, പി കൃഷ്ണൻ, കെ ജയപാൽ, ഫിദ പ്രദീപ്, വിഷ്ണുജയൻ, അഖില, ഹാഫിസ് നൗഷാദ്, ഡി എസ് സന്ദീപ്, പി സി ഷൈജു, സി അപർണ, പി ശ്രീദേവ്, വി സുന്ദരൻ, സി ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എൻ ആദിൽ സ്വാഗതവും ജില്ലാ സെക്രട്ടറി അഭയ് രാജ് നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: കെ കെ ലതിക (ചെയർപേഴ്‌സൺ), പി നിഖിൽ(ജനറൽ കൺവീനർ), കെ ദാമോദരൻ(ട്രഷറർ). വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top