22 December Sunday

‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ 
പുസ്‌തകം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

പി ജയരാജന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടിക്ക് നൽകി പ്രകാശിപ്പിക്കുന്നു. മേയർ ബീന ഫിലിപ്പ്, ഇപി ജയരാജൻ, കെ ടി ജലീൽ എംഎൽഎ , ടി കെ ഹംസ, മന്ത്രി പി എ മുഹമ്മദ് റിയാസ്, കാസിം ഇരിക്കൂർ, 
ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ സമീപം

 കോഴിക്കോട്‌

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ എഴുതിയ പുസ്‌തകം ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ് കുട്ടി ഏറ്റുവാങ്ങി. ചരിത്രപശ്ചാത്തലത്തിൽ രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന പുസ്‌തകത്തിന്‌ കാലിക പ്രസക്തിയുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തെ വിശകലനം ചെയ്‌ത്‌ ഭൂതകാലത്തെയും വർത്തമാനകാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി നിലകൊള്ളുന്ന ഗ്രന്ഥമാണിത്‌. ഇത്തരം പാലങ്ങൾ കൂടുതലായി പണിത് ഭാവിയിലേക്കുള്ള  പ്രയാണത്തെ സുഖകരമാക്കുക എന്ന ദൗത്യം നിർവഹിച്ചിരിക്കയാണ്‌ പി ജയരാജനെന്നും മുഖ്യമന്ത്രി പറഞ്ഞു. 
എൻജിഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ പുസ്‌തകം പരിചയപ്പെടുത്തി. ടി കെ ഹംസ, മേയർ ബീന ഫിലിപ്പ്‌ , കാസിം ഇരിക്കൂർ, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ സംസാരിച്ചു. പി ജയരാജൻ മറുപടി പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ്‌,  വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി , കമീഷനംഗം അഡ്വ. പി കുഞ്ഞായിഷ, ഡോ. പി എ ഫസൽ ഗഫൂർ, ടി പി ദാസൻ, നൗഷാദ്‌ പാപ്പിയോൺ തുടങ്ങിയവർ സംബന്ധിച്ചു. കെ ടി കുഞ്ഞിക്കണ്ണൻ സ്വാഗതവും ഡോ. യു ഹേമന്ത്‌കുമാർ നന്ദിയും പറഞ്ഞു. മാതൃഭൂമി ബുക്‌സാണ്‌ പുസ്‌തകം  പ്രസിദ്ധീകരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top