30 October Wednesday

​ഗോകുലം ​ഗോപാലന് നാടിന്റെ സ്നേഹാദരം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കോഴിക്കോട് ട്രേഡ് സെന്ററിൽ ‘സുകൃതപഥം' പരിപാടിയിൽ ഗോകുലം ഗോപാലനുമായി മുഖ്യമന്ത്രി പിണറായി വിജയൻ സൗഹൃദം പങ്കിടുന്നു. 
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ , മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, എം കെ രാഘവൻ എംപി എന്നിവർ സമീപം

 

കോഴിക്കോട് 
കലാ –- സാമൂഹിക –- വ്യവസായ മേഖലകളിലെ നിറസാന്നിധ്യമായ ​​ഗോകുലം ​ഗോപാലന് സ്നേഹാ​ദരമൊരുക്കി നാട്. ഓൾ ഇന്ത്യാ മലയാളി അസോസിയേഷനും മലയാളി സൗഹൃദകൂട്ടയ്മയും ചേർന്ന് കലിക്കറ്റ് ട്രേഡ് സെന്ററിൽ ഒരുക്കിയ ‘സുകൃതപഥം’  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ ​ഗോകുലം ​ഗോപാലനെ പൊന്നാടയണിയിച്ചു. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, എം കെ രാഘവൻ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, റസൂൽ പൂക്കുട്ടി, സംവിധായകൻ ഹരിഹരൻ, എം പി അഹമ്മദ്, ശ്രീകണ്ഠൻ നായർ, ഡോ. എ വി അബു, ടി എസ് പട്ടാഭിരാമൻ, ബാബു പറമ്പത്ത്, കെ ആർ മനോജ്‌, വിനോദ് കരുനാഗപ്പള്ളി,  ടി പി ദാസൻ തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് ചെയർമാൻ എ കെ പ്രശാന്ത് സ്വാഗതവും ജനറൽ കൺവീനർ രവീന്ദ്രൻ പൊയിലൂർ നന്ദിയും പറഞ്ഞു. തുടർന്ന് സിനിമാതാരങ്ങളും ​ഗായ​കരും അണിനിരന്ന മെ​ഗാ ഇവന്റും അരങ്ങേറി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top