28 November Thursday

പാലാഴിറോഡ്‌ ജങ്‌ഷൻ 
മേൽപ്പാലം 30നകം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ഉദ്ഘാടനശേഷം ഫറോക്ക് പാലത്തിലൂടെ മന്ത്രി പി എ മുഹമ്മദ് റിയാസും കലക്ടറും ജനപ്രതിനിധികളും സഞ്ചരിച്ചപ്പോൾ

 

കോഴിക്കോട്‌ 
വെങ്ങളം–-രാമനാട്ടുകര ദേശീയപാത ബൈപാസിലെ നീളം കൂടിയ മേൽപ്പാലമായ പാലാഴി റോഡ്‌ ജങ്‌ഷൻ മേൽപ്പാലം 30നകം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും.  ബൈപാസിൽ ഗതാഗതക്കുരുക്കിന്റെ പ്രധാനകേന്ദ്രമായ പാലാഴി ജങ്‌ഷനിലെ മേൽപ്പാലം തുറക്കുന്നതോടെ വാഹനയാത്ര സുഗമമാവും. ഇരുവശത്തുമായി രണ്ടുമേൽപ്പാലങ്ങളാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. 700 മീറ്റർ നീളവും 14 മീറ്റർ വീതിയിലുമാണ്‌ ഓരോ പാലവും. പാലാഴി–-മാത്തറ റോഡിലെ ഇരിങ്ങല്ലൂർ -മുന്നല്ലേരി ജങ്‌ഷനുസമീപത്തുനിന്നാണ്‌ മേൽപ്പാലത്തിലേക്കുള്ള റോഡ്‌ ആരംഭിക്കുന്നത്‌. പൊറ്റമ്മൽ കെ ടി താഴം റോഡ്‌ ജങ്‌ഷനിൽ പാലം അവസാനിക്കും. കെഎംസി കൺസ്‌ട്രക്‌ഷൻസിനായിരുന്നു നിർമാണ കരാർ. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top