27 November Wednesday
കോടികളുടെ നിക്ഷേപത്തട്ടിപ്പ്

കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ റെയ്‌ഡ്; 
രേഖകൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ അന്വേഷകസംഘം പരിശോധന നടത്തുന്നു

സ്വന്തം ലേഖകൻ
മുക്കം
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഉടമകൾ മുങ്ങിയ സംഭവത്തിൽ കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ മുക്കം പൊലീസ് റെയ്‌ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. മലപ്പുറം വേങ്ങര കൂരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ മാത്രം എണ്ണൂറോളം പേർ തട്ടിപ്പിനിരയായെന്നും ഇടപാടുകാർക്ക് ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടെന്നുമാണ് വിവരം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന റെയ്ഡിൽ നിരവധി രേഖകൾ പൊലീസ് പിടിച്ചെടുത്തു. 
മുക്കത്തെ വ്യാപാരി അജ്മൽ നൽകിയ പരാതിയിലാണ് ചിട്ടിക്കമ്പനി ഉടമകളും നിലമ്പൂർ സ്വ
ദേശികളുമായ സന്തോഷ്, മുബഷിർ എന്നിവരുടെ പേരിൽ വഞ്ചനക്കുറ്റത്തിന് ആദ്യം കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിന്നീട് കൂടുതൽ പരാതി ലഭിച്ചതോടെ ഇതേ എഫ്ഐആറിൽ പരാതിക്കാരുടെ പേര് കൂട്ടിച്ചേർത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
20നാണ് 14 ശാഖകളും പൂട്ടി ഉടമകൾ മുങ്ങിയത്. 40,000 മുതൽ ആറുലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. മുക്കത്തെ വ്യാപാരികളാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. അഞ്ചുജില്ലകളിലെ 14 ശാഖകളിൽനിന്നായി 40 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top