27 December Friday

മലബാർ ഗാർഡൻ ഫെസ്റ്റിവലിൽ 
ഓർക്കിഡ് വസന്തം

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയിട്ടുള്ള സിക്കിം ഗവേഷണ കേന്ദ്രത്തിന്റെ ഓർക്കിഡ് സ്റ്റാൾ

 

പന്തീരാങ്കാവ്
മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന മലബാർ ഗാർഡൻ ഫെസ്റ്റിവലിൽ സന്ദർശകരെ ആകർഷിച്ച്‌  ഓർക്കിഡ് വസന്തം. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ചിന്റെ കീഴിലുള്ള സിക്കിമിലെ ദേശീയ ഓർക്കിഡ് ഗവേഷണ കേന്ദ്രത്തിന്റെ സ്‌റ്റാളിലാണ്‌ ഓർക്കിഡുകൾ വർണക്കാഴ്‌ചയൊരുക്കുന്നത്‌. ഇന്ത്യയുടെ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാലയത്തിലും മാത്രം കാണപ്പെടുന്ന തദ്ദേശീയ ഓർക്കിഡുകളാണ് പ്രദർശനത്തിനുള്ളത്. 
ഡെൻഡ്രോബിയം, വാൻഡ, പാഫിയോപെഡിലം, അറിഡീസ് തുടങ്ങിയ ഓർക്കിഡ് ഇനങ്ങളാണ് ഇവയിൽ ഭൂരിപക്ഷവും. ചൊവ്വാഴ്‌ച സുലൈമാനിയുടെ ഗസലും ബുധനാഴ്‌ച അബ്റാ കാടാബ്രയുടെ സംഗീതവിരുന്നും  അരങ്ങേറി. വെള്ളിയാഴ്‌ച എസ് ജെ കലക്ടീവ്സിന്റെ ബാൻഡ് ഷോയുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top