27 December Friday

രക്തക്കറയുള്ള വടിവാളുകൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

പുറക്കാട്ടിരി പാലത്തിനടിയിൽ കണ്ടെത്തിയ വാളുകൾ

എലത്തൂർ
പുറക്കാട്ടിരി പാലത്തിന്റെ അടിയിൽനിന്ന് രക്തക്കറയുള്ള വടിവാളുകളും കത്തിയും കണ്ടെടുത്തു. രണ്ട്‌ വലിയ വാളും ഒരു കത്തിയുമാണ് കണ്ടെത്തിയത്. വാളുകളിൽ ഒന്ന് പ്ലാസ്സിക് ചാക്കിൽ പൊതിഞ്ഞനിലയിലും മറ്റുള്ളവ ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. വാളുകളിൽ ഒന്നിലാണ്‌ രക്തക്കറയും തലമുടിയുമുള്ളത്‌. 
ആക്രി പെറുക്കാനെത്തിയവരാണ് ആയുധങ്ങൾ ആദ്യം കണ്ടത്. ഇവർ സമീപത്തെ വർക്ക്‌ ഷോപ്പ് ജീവനക്കാരെയും തുടർന്ന്‌ പൊലീസിലും അറിയിച്ചു.
എലത്തൂർ ഇൻസ്പെക്ടർ അജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. കണ്ടെടുത്ത ആയുധങ്ങൾ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top