06 October Sunday

കോവിഡ് ആപ്‌ 
ജിഒകെ ഡയറക്ടിന്‌ 
ഗൂഗിൾ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 28, 2021
ബാലുശേരി 
കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ  അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം എത്തിക്കാനും കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് തയ്യാറാക്കിയ ജിഒകെ ഡയറക്ട്‌  മൊബൈൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റാറിന്റെ അംഗീകാരം. കോവിഡുമായി ബന്ധപ്പെട്ട് നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ വന്നിരുന്നു. ഇതിൽ ആധികാരിക ആപ്പുകൾ ഏതാണെന്ന്‌ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മനസ്സിലാവാൻ വേണ്ടി ഗൂഗിൾ ടീം  നേരിട്ട് പരിശോധിച്ച് ഒഫീഷ്യൽ കോവിഡ് ആപ്പുകൾക്ക്  പ്രത്യേകം അംഗീകാരം നൽകി. ഇതിൽ  ജിഒകെ ഡയരക്ടും ഉൾപ്പെട്ടു.  
 ഗൂഗിൾ പ്ലേ സ്റ്റോറിൽ കോവിഡ് സെർച്ച്‌ ചെയ്താൽ  ഈ ലിസ്റ്റ് ലഭിക്കും. ഗൂഗിൾ കമ്പനി നേരിട്ട് ബന്ധപ്പെട്ട് ഒഫീഷ്യൽ രേഖകളും ആപ്പിന്റെ സാങ്കേതിക വിവരങ്ങളും ശേഖരിച്ചാണ്  ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് ആപ്‌ നിർമിച്ച കേരള സ്റ്റാർട്ടപ്പ് മിഷനിലെ സ്റ്റാർട്ടപ്പ് ക്യൂകോപ്പിയുടെ സ്ഥാപകൻ അരുൺ പെരൂളി പറഞ്ഞു.
 കേരളമുൾപ്പെടെ  പതിനഞ്ചു ലക്ഷത്തിൽ കൂടുതൽ  ആളുകൾ ഈ ആപ് ഉപയോഗപ്പെടുത്തുന്നുണ്ട്.    ഐഫോൺ ആപ്പ് സ്റ്റോറിലും  ഇത്‌ ലഭിക്കും. 
 ജിഒകെ ഡയറക്ടിന്‌ വിവിധ ദേശീയ, അന്തർദേശീയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രാദേശികാടിസ്ഥാനത്തിലുള്ള സർക്കാർ അറിയിപ്പുകൾ അതതു സ്ഥലത്തെ ആളുകൾക്ക് ലഭിക്കാനുള്ള സംവിധാനം ഒരുക്കുകയാണിപ്പോൾ.
 ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: http://Qkopy.xyz/gokdirect.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top