20 December Friday

എംഡിഎംഎയുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
കോഴിക്കോട്
15 ഗ്രാം എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ. മെഡിക്കൽ കോളേജിനടുത്ത് ഇരിങ്ങാടൻ പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന എം എം  ഷംനാദ് (33) ആണ്‌ നടക്കാവ് പൊലീസിന്റെ പിടിയിലായത്‌. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന്‌ കടത്തുന്ന സംഘത്തിലെ കണ്ണിയാണിയാൾ. സമാനമായ മറ്റൊരു കേസിൽ പിടിയിലായ ഇയാൾ  ജാമ്യത്തിലായിരുന്നു. 
 ഷംനാദിന്റെ മയക്കുമരുന്നിടപാടുകളുമായി ബന്ധപ്പെട്ടുള്ള വിവരം   നേരത്തെ ലഭിച്ചിരുന്നതിനാൽ ഇയാളും കൂട്ടാളികളും പൊലീസിന്റെ  നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാവിലെ ബംഗളൂരുവിൽ നിന്നെത്തിച്ച മയക്കുമരുന്നാണ്‌ പ്രതിയിൽനിന്ന്‌ കണ്ടെടുത്തത്‌. നടക്കാവ് എസ്‌ഐ ലീല, ശശികുമാർ, അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജുനൈസ്, സുജിത്ത് എന്നിവരും കോഴിക്കോട് സിറ്റി ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, സുനോജ് കാരയിൽ, എൻ കെ ശ്രീശാന്ത്, ഷിനോജ് മംഗലശ്ശേരി, ഇ വി അതുൽ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top