വേങ്ങേരി
സർവീസ് സെന്ററിൽ പരിശോധനയ്‌ക്ക് നൽകിയ കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ശനി പകൽ 11.30ന് തടമ്പാട്ടുതാഴം ന്യൂ ബസാർ കീത്തറ റോഡിലാണ് അപകടം. ഗോവിന്ദപുരം സ്വദേശി രഞ്ജിത്തിന്റേതാണ് വാഹനം. വേങ്ങേരിയിലെ ഫോണിക്സ് സർവീസ് സെന്ററിൽ ജനറൽ സർവീസിന് ഏൽപ്പിച്ചതായിരുന്നു. വാഹനം ടെസ്റ്റ് നടത്തുന്നതിനിടെയാണ് തീപിടിച്ചത്. പുകയും പിന്നീട് തീയും ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയത്തിൽനിന്ന് ഒരു യൂണിറ്റും എത്തി തീയണച്ചു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..