23 December Monday

അധ്യാപകർ ജില്ലാ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കെഎസ്‌ടിഎ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി 
വി കെ സനോജ്‌ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌ 
കെഎസ്ടിഎ നേതൃത്വത്തിൽ 41 മുദ്രാവാക്യങ്ങൾ ഉയർത്തി  അധ്യാപകർ സംസ്ഥാന വ്യാപകമായി ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചു. കോഴിക്കോട്ട്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസനയം 2020 റദ്ദാക്കുക, കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വർഗീയവൽക്കരണം അവസാനിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം റദ്ദാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ്‌ പ്രക്ഷോഭത്തിൽ ഉന്നയിച്ചത്. ആയിരക്കണക്കിന് അധ്യാപകർ പങ്കെടുത്ത മാർച്ച് മുതലക്കുളം മൈതാനത്തുനിന്ന് ആരംഭിച്ച്‌ ഡിഡിഇ ഓഫീസിനു മുമ്പിൽ സമാപിച്ചു.
ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ട്രഷറർ പി കെ രാജൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top