കോഴിക്കോട്
മധുര സംഗീതത്താലും ആലാപന സൗകുമാര്യത്താലും സമ്പന്നമായ റഫി ഗാനങ്ങൾ ഒരിക്കൽ കൂടി നഗരത്തിലെ സംഗീത പ്രേമികളിൽ നിറഞ്ഞു. അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിച്ച റഫി നൈറ്റിലാണ് ഗായകൻ നാനു ഗുർജാറും സംഘവും ഗാനങ്ങൾ മനസ്സുകളിലേക്ക് നിറച്ചത്.
ഹാത്തി മേരെ സാത്തി എന്ന ചിത്രത്തിൽ ലക്ഷ്മി കാന്ത് പ്യാരേലാൽ സംഗീതം നൽകിയ നഫ്രത്ത് കി ദുനിയ കോ എന്ന ഗാനത്തിൽ തുടങ്ങി അമർ അക്ബർ ആന്റണിയിലെ പർദാ ഹേ പർദ എന്ന ഗാനത്തിൽ സമാപിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. റഫി ഫൗണ്ടേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷനായി. റഫി അനുസ്മരണം ഡോ. ഫസൽ ഗഫൂർ നിർവഹിച്ചു. ജനറൽ സെക്രട്ടറി നയൻ ജെ ഷാ, വൈസ് പ്രസിഡന്റ് കെ സലാം, ട്രഷറർ മുരളീധരൻ ലൂമിനസ് എന്നിവർ സംസാരിച്ചു. ഗോപിക മേനോൻ, ഇൻഹാം റഫീഖ്, ജാസീം, തൽഹത്ത്, ഹിബ ഫിറോസ് എന്നിവരും ഗാനങ്ങൾ ആലപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..