19 December Thursday
സ്‌കൂട്ടർ യാത്രികന്റെ മരണം

26 ലക്ഷം നഷ്‌ടപരിഹാരം 
നൽകണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
വടകര 
സ്കൂട്ടർ മറിഞ്ഞ് പിൻസീറ്റ് യാത്രക്കാരൻ മരിച്ച കേസിൽ 26,22,290 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. നാദാപുരം തൂണേരി ജിഷ നിലയത്തിൽ ടി ടി കെ പ്രിയേഷ് മരിച്ച കേസിലാണ് എംഎസിടി കോടതി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. വിധിത്തുകയുടെ എട്ട് ശതമാനം പലിശയും കോടതിച്ചെലവും സഹിതം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 ഡിസംബർ 11 നാണ് കേസിനാസ്പദമായ അപകടം. നാദാപുരം ഫാഷൻ ജ്വല്ലറി മാനേജിങ്‌ പാർട്ണറായ പ്രിയേഷ് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് ആവോലം മടാക്കര പള്ളിക്ക് സമീപം ഇവരുടെ കെഎൽ 56 ക്യു -812 നമ്പർ സ്കൂട്ടർ അപകടത്തിൽ പെട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top