23 December Monday

സിഐടിയു 
സംസ്ഥാന അറിവുത്സവം 
ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
കോഴിക്കോട്
സിഐടിയു സംസ്ഥാന അറിവുത്സവം ശനി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്‌ നടക്കും. ശനി പകൽ 11 -ന് നടക്കാവ്‌ ജിവിഎച്ച്‌എസ്‌എസിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ചലച്ചിത്ര ഗാനം, കഥ, ലേഖനം, കവിത, മുദ്രാവാക്യം, പോസ്റ്റർ, പ്രസംഗ വിഭാഗങ്ങളിൽ മത്സരം നടക്കും. ഞായർ രാവിലെ ഒമ്പതരക്ക്‌ തളി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ തൊഴിലാളി ജീനിയസിനെ കണ്ടെത്തൽ മത്സരം പ്രശസ്‌ത ക്വിസ്‌ മാസ്‌റ്റർ ജി എസ് പ്രദീപ്‌ നയിക്കും. വൈകിട്ട് അഞ്ചിനാണ് ഫൈനൽ. പകൽ മൂന്നിന് നടക്കുന്ന സെമിനാറിൽ സുനിൽ പി ഇളയിടം, വി കെ ശ്രീരാമൻ എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top