27 December Friday

25.62 ഗ്രാം 
എംഡിഎംഎയുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
കോഴിക്കോട് 
വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 25.62 ഗ്രാം എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ. വെള്ളയിൽ സ്വദേശി മാളിയേക്കൽ ഹൗസിൽ എസ്‌ കെ മുഹമദ്‌ ഷമ്മാസിനെ (23) ആണ്‌ ഡൻസാഫ് ടീമും നടക്കാവ് പൊലീസും ചേർന്ന്‌ വണ്ടിപ്പേട്ടയിൽനിന്ന്‌ പിടികൂടിയത്‌. ബംഗളൂരുവിൽനിന്ന്‌ നടക്കാവ്, വെള്ളയിൽ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന എംഡിഎംഎ‌ക്ക്‌ ഒരുലക്ഷം രൂപ വിലവരും. ആർഭാട ജീവിതം നയിക്കാനും ലഹരി ഉപയോഗത്തിന്‌ പണം കണ്ടെത്താനുമാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തുന്നത്.
ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എസ്ഐ കെ അബ്ദുറഹ്മാൻ, കെ അഖിലേഷ്, സുനോജ് കാരയിൽ, പി കെ സരുൺ കുമാർ, എം കെ ലതീഷ്, എൻ കെ ശ്രീശാന്ത്, എം ഷിനോജ്, പി അഭിജിത്ത്, ഇ വി അതുൽ, പി കെ ദിനീഷ്, കെ എം മുഹമദ് മഷ്ഹൂർ, നടക്കാവ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പ്രജീഷ്, ജിത്തു, അജീഷ്, ഷിജിത്ത്, ഷാജിക്ക് എന്നിവർ സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top