22 December Sunday

യൂണിയൻ ബാങ്ക് ജീവനക്കാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ യൂണിയൻ ബാങ്ക് ജീവനക്കാർ കോഴിക്കോട് റീജിയൻ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ എ കെ രമേശ്‌ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്
അഖിലേന്ത്യാ പണിമുടക്കിന്റെ ഭാ​ഗമായി യൂണിയൻ ബാങ്ക്‌ ജീവനക്കാർ കോഴിക്കോട് റീജണൽ ഓഫീസിനുമുമ്പിൽ ധർണ നടത്തി. എ കെ രമേശ്‌ ഉദ്ഘാടനംചെയ്തു. 
      ബെഫി, എൻസിബിഇ, എൻഒബിഡബ്ല്യു, യുബിഐഇയു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്കും ധർണയും.
       എം മോഹനൻ അധ്യക്ഷനായി. എൻസിബിഇ ജില്ലാ സെക്രട്ടറി വി ഗിരീശൻ, ബെഫി ജില്ലാ സെക്രട്ടറി വി ആർ ഗോപകുമാർ, യുബിഐഇഎഫ് കോഴിക്കോട് റീജണൽ സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു. ബെഫി ഏരിയാ സെക്രട്ടറി ടി സി രാഗേഷ് സ്വാഗതവും ദീക്ഷിത് നന്ദിയും പറഞ്ഞു. ക്ലെറിക്കൽ നിയമനം ഐബിപിഎസ് വഴി നടത്തുക, അപ്രന്റിസ് നിയമനം തുടങ്ങാനുള്ള  ശ്രമം അവസാനിപ്പിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സബ് സ്റ്റാഫ് കേഡറിലെ ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top