22 December Sunday

വീട് കുത്തിത്തുറന്ന്‌ 
സ്വർണവും പണവും കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

തേക്കുംകുറ്റിയിൽ വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടന്ന വീട് 
പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധിക്കുന്നു

മുക്കം 
കാരശേരി പഞ്ചായത്തിലെ തേക്കുംകുറ്റിയിൽ വീടിന്റെ വാതിൽ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന് മോഷണം. ഒരു പവൻ സ്വർണവും കാശും നഷ്ടപ്പെട്ടു. ഇരുവേലിക്കുന്നേൽ ഫെബിൻ അഗസ്റ്റിന്റെ വീട്ടിലാണ് മോഷണം. വീട്ടുകാർ ആശുപത്രിയിലായിരുന്നു. ഞായർ ഉച്ചകഴിഞ്ഞ് ഇവർ എത്തിയപ്പോഴാണ് മോഷണം   വിവരം അറിയുന്നത്. വാതിലുകളും അലമാരകളും കമ്പിപ്പാരകൊണ്ട് പൊളിച്ചിട്ടുണ്ട്‌.    മുക്കം പൊലീസിൽ വിവരം അറിയിച്ചു. കോഴിക്കോട്ടുനിന്ന്‌ ഡോഗ് സ്ക്വാഡെത്തി പരിശോധിച്ചു. ശനിയാഴ്‌ച രാത്രിയിലാവാം മോഷണം നടന്നതെന്ന് സമീപവാസികൾ പറഞ്ഞു. വിലപിടിപ്പുള്ള വാതിലുകളും അലമാരകളും നശിപ്പിച്ച നിലയിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top