28 December Saturday

കറൻസിയിൽ എം ടിയും മൻമോഹൻ സിങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

കലിക്കറ്റ് കോയിൻ ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന എം ടി വാസുദേവൻ നായരുടെ ജന്മദിനം സീരിയൽ നമ്പർ ആയിട്ടുള്ള നോട്ടുകൾ

കോഴിക്കോട്‌> 15–07–33 എന്നത്‌ മലയാളിക്ക്‌ വെറുമൊരു നമ്പറല്ല. പലതലമുറകളുടെ ഭാവുകത്വത്തെ എഴുത്തായും സിനിമയായും നിർണയിച്ച എം ടി വാസുദേവൻ നായരുടെ ജന്മദിനമാണത്‌. ആ മഹാപ്രതിഭയുടെ ഓർമകൾക്ക്‌ ജനനതീയതി രേഖപ്പെടുത്തിയ നോട്ടുകളിലൂടെ ആദരമേകുകയാണ്‌ എം കെ ലത്തീഫ്‌. 150733 എന്ന സീരീസ് രേഖപ്പെടുത്തിയ അഞ്ചുരൂപയുടെയും പത്തുരൂപയുടെയും നോട്ടുകളാണ്  കോഴിക്കോട് സുകൃതീന്ദ്ര കലാമന്ദിറിലെ നാണയ ഫെസ്റ്റിൽ ഇവ പ്രദർശിപ്പിച്ചിട്ടുള്ളത്. 
 
എം ടിയുടെ മാത്രമല്ല കഴിഞ്ഞദിവസം അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജനനതീയതി രേഖപ്പെടുത്തിയ നോട്ടും പ്രദർശനത്തിലുണ്ട്. കലിക്കറ്റ്‌ ന്യൂമിസ്‌മാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്‌ചവരെയാണ്‌ പ്രദർശനം. അനേകം രാജ്യങ്ങളിലെ നാണയങ്ങളും കറൻസിയും മെഡലുകളുമാണ്‌ പ്രദർശനത്തിലുള്ളത്‌. പ്രവേശനം സൗജന്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top